പകലിന്റെ ചൂടിലേക്ക്
മനസ്സു പിടയുമ്പോഴാണ് എഴുതാന്‍ തോന്നുക. പ്രിയമുളളവരാരും വായിക്കില്ലെന്ന് നൂറുശതമാനം അറിയുമെങ്കിലും അക്ഷരങ്ങളോടു നര്‍മസംഭാഷണം നടത്തിയാല്‍ വലിയൊരാശ്വാസമാണ്. കാലവും ദേശവും മാറിമാറി ഒടുവില്‍ ഇവിടെ പുലമ്പിയിരുന്ന് ഒന്നിനും കൊളളില്ലെന്ന് ഹൃദയം മന്ത്രിക്കുമ്പോള്‍ വാക്കുകളില്‍ അഭയം തേടും.[...]
